​കേരള​ത്തി​ന്‍റെ സ്വ​ന്തം ച​ക്ക​യ്ക്ക് വി​പ​ണി​യി​ൽ രാ​ജ​കീ​യ പ​രി​വേ​ഷം : പ്ര​തി​ദി​നം അ​തി​ർ​ത്തി ക​ട​ക്കു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് ലോ​ഡു​ക​ൾ

ബത്തേരി:കേ​ര​ള​ത്തി​ലെ പ​റ​മ്പു​ക​ളി​ൽ ആ​ർ​ക്കും വേ​ണ്ടാ​തെ പാ​ഴാ​യി​പ്പോ​യി​രു​ന്ന ച​ക്ക​യ്ക്ക് ഇ​പ്പോ​ൾ വി​പ​ണി​യി​ൽ പൊ​ന്നും​വി​ല. ഓ​രോ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ലോ​ഡ് ച​ക്ക​യാ​ണ് കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി ക​ട​ന്ന്,കർണാടക,തമിഴ്നാട് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​ത്. വി​ദേ​ശ​ത്ത് ച​ക്ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​തും ഭ​ക്ഷ്യ​സം​സ്ക​ര​ണ മേ​ഖ​ല​യി​ൽ ച​ക്ക​യു​ടെ ഉ​പ​യോ​ഗം കൂ​ടി​യ​തു​മാ​ണ് ഈ ​മാ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം.

ജ​നു​വ​രി മു​ത​ൽ ത​ന്നെ ച​ക്ക ശേ​ഖ​രി​ക്കു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കാ​റു​ണ്ട്. മൂ​പ്പെ​ത്താ​ത്ത ഇ​ടി​യ​ൻ ച​ക്ക​യ്ക്കാ​ണ് ഉ​ത്ത​രേ​ന്ത്യ​ൻ വി​പ​ണി​യി​ൽ പ്രി​യ​മേ​റെ. ക​ർ​ഷ​ക​രി​ൽ നി​ന്ന് കി​ലോ​യ്ക്ക് എ​ട്ടു മു​ത​ൽ 12 രൂ​പ വ​രെ ന​ൽ​കി ശേ​ഖ​രി​ക്കു​ന്ന ഇ​ടി​യ​ൻ ച​ക്ക മ​ധ്യ​പ്ര​ദേ​ശ് പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​മ്പോ​ൾ കി​ലോ​യ്ക്ക് 60 രൂ​പ വ​രെ​യാ​യി ഉ​യ​രു​ന്നു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​യ്ക്കും വ​ൻ​തോ​തി​ൽ ച​ക്ക ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ട്.

 

ച​ക്ക​യി​ൽ നി​ന്ന് ബി​സ്ക​റ്റ്, ഐ​സ്ക്രീം, ഹ​ൽ​വ, ജാം ​തു​ട​ങ്ങി​യ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന യൂ​ണി​റ്റു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ കൂ​ഴ​ച്ച​ക്ക​യ്ക്കും ഇ​പ്പോ​ൾ ആ​വ​ശ്യ​ക്കാ​രു​ണ്ട്. മു​മ്പ് പ​ൾ​പ്പി​നാ​യി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന ക​മ്പ​നി​ക​ൾ ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ പ്രാ​ദേ​ശി​ക യൂ​ണി​റ്റു​ക​ളെ​യാ​ണ് സ​മീ​പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ച​ക്ക​യ്ക്ക് വി​ല കൂ​ടി​യ​ത് ചി​പ്സ് നി​ർ​മാ​താ​ക്ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. 10 കി​ലോ​യു​ള്ള ച​ക്ക​യ്ക്ക് 400 രൂ​പ​യി​ല​ധി​കം ന​ൽ​കേ​ണ്ടി വ​രു​ന്ന​ത് ഉ​ത്പാ​ദ​ന ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. രാ​ജ്യ​ത്തെ ച​ക്ക ഉ​ൽ​പ്പാ​ദ​ന​ത്തി​ന്‍റെ 45 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണെ​ങ്കി​ലും ഇ​തി​ന്റെ 30 ശ​ത​മാ​ന​ത്തോ​ളം ഇ​പ്പോ​ഴും പാ​ഴാ​യി​പ്പോ​കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. എ​ങ്കി​ലും ആ​ധു​നി​ക സം​സ്ക​ര​ണ രീ​തി​ക​ൾ വ്യാ​പ​ക​മാ​കു​ന്ന​തോ​ടെ ച​ക്ക ക​ർ​ഷ​ക​ർ​ക്ക് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ലാ​ഭം കൊ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *