തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം; 13 മരണം, ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്. പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. അകത്ത് എത്രപേർ ഉണ്ടായിരുന്നുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തുണ്ടായ 12 വെടിപ്പുരയിൽ 11ഉം കത്തിയതായാണ് സൂചന. ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഡ്രോൺ ഉൾപ്പടെ ഉപയോഗിച്ച് പരിശോധന നടത്തി. അപകടസ്ഥലത്തിന് സമീപത്തെ കുളത്തിൽ മൃതദേഹങ്ങൾക്കായി സബാ ഡൈവർമാരുടെ നേതൃത്വത്തിലും തെരച്ചിൽ നടത്തി. കൂടുതൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. കൂടുതൽ പരിശോധനയ്ക്കായി നാളെ റോബോട്ടിനെയും കെഡാവർ നായകളെയും എത്തിക്കും. ഫയർഫോഴ്സ് ആണ് റോബോട്ടിനെ എത്തിക്കുക.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *