പഠനത്തിൽ താത്പര്യമില്ല; കേരളത്തിൽ ഒരു വർഷം കൊണ്ട് 2,914 വിദ്യാർഥികൾ സ്കൂൾ വിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ആശങ്കയാകുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2024-25 അധ്യയന വർഷത്തിൽ 2,914 വിദ്യാർഥികളാണ് പഠനം ഉപേക്ഷിച്ചത്.

 

ഇവരിൽ 704 പേർ (24%) പഠനത്തിൽ താത്പര്യമില്ലാത്തതിനാലാണ് സ്കൂൾ വിട്ടത്. ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്ക് വയനാട് ജില്ലയിൽ രേഖപ്പെടുത്തി. ഇവിടെ 297 വിദ്യാർഥികളാണ് പഠനം അവസാനിപ്പിച്ചത്. എട്ടാം മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് കൂടുതലും സ്കൂൾ വിട്ടത്.

 

മറ്റ് പ്രധാന കാരണങ്ങൾ:

 

◼️കുടുംബപ്രശ്നങ്ങൾ കാരണം – 174 പേർ

 

◼️മതപഠനത്തിന് മുൻഗണന നൽകി – 103 പേർ

 

◼️സ്മാർട്ട്ഫോൺ ആസക്തി – 33 പേർ

 

◼️മദ്യ-മയക്കുമരുന്ന് ഉപയോഗം – 7 പേർ

 

ഇതിനുപുറമെ, സംസ്ഥാനത്ത് നിന്ന് മടങ്ങിപ്പോയ അതിഥിത്തൊഴിലാളികളുടെ 1,070 കുട്ടികളുടെ പഠനവും മുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ കൂടുതലും എറണാകുളം ജില്ലയിലാണ്.

 

വിദ്യാഭ്യാസ രംഗത്ത് ആശങ്കയുണർത്തുന്ന ഈ കണക്കുകൾ വിദ്യാർഥികളെ സ്കൂളിൽ നിലനിർത്താൻ കൂടുതൽ ഫലപ്രദമായ ഇടപെടലുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *