കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 210 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,430 രൂപയായി ഉയര്‍ന്നു. പവന്‍ വിലയില്‍ 1680 രൂപയുടെ വര്‍ധനയുണ്ടായി 1,07,440 രൂപയായാണ് വില ഉയര്‍ന്നത്. 18കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന്റെ വില 11,035 രൂപയായും പവൻ്റെത് 88,280 രൂപയായുമാണ് വില ഉയര്‍ന്നത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. രണ്ടാഴ്ചക്കിടയിലെ ഉയര്‍ന്ന നിരക്കിലേക്കാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം അടുക്കുന്നത്. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ ഇന്ന് 1.6 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടായി. ഔണ്‍സിന് 4,139.64 ഡോളറായാണ് വില ഉയര്‍ന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.7 ശതമാനം വര്‍ധിച്ചു. 4,144.20 ഡോളറായാണ് നിരക്കുയര്‍ന്നത്.അതേസമയം, മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വ്യാപിച്ചാല്‍ അത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ സ്വാധീനം ചെലുത്തും. മിഡില്‍ ഈസ്റ്റില്‍ യുദ്ധം ശക്തമാവുകയും എണ്ണവില ഉയരുകയും ചെയ്താല്‍ അത് സ്വര്‍ണത്തിന്റെ വിലയിടിവിന് കാരണമാകും.
യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകളില്‍ മാറ്റം വരുത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. റോയിട്ടേഴ്‌സ് സര്‍വേയില്‍ ഉള്‍പ്പടെ ഇതിനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇതും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും
സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. നിലവില്‍ 22 കാരറ്റ് സ്വർണം ഗ്രാമിന് 240 രൂപയിലും 10 ഗ്രാമിന് 2,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
