തമിഴ്‌നാടും പശ്ചിമ ബംഗാളിലും ഇന്ന് പോളിങ് ബൂത്തിൽ

ചെന്നൈ/കൊൽക്കത്ത : തമിഴ്‌നാടും പശ്ചിമബംഗാളും വ്യാഴാഴ്ച ബൂത്തിലേക്ക്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കും വ്യാഴാഴ്ച്‌ച വോട്ടെടുപ്പ്. ബംഗാളിൽ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 29-നാണ്.ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.തമിഴ്‌നാട്ടിൽ 234 മണ്ഡലങ്ങളിൽ 4,834 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 38 ജില്ലകളിലാണ് 5.73 കോടി വോട്ടേഴ്സാണ് സംസ്ഥാനത്തുള്ളത്. 75,032 പോളിങ് ബൂത്തുകൾ സജീകരിച്ചിട്ടുണ്ട്. പ്രമുഖരെല്ലാം ഉച്ചയ്ക്ക് മുൻപായി വോട്ട് രേഖപ്പെടുത്തും. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ തേനാംപേട്ട് എസ്ഐഐടി കോളേജിലും പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി എടപ്പാടിയിലും വോട്ട് ചെയ്യും. ടിവികെ അധ്യക്ഷൻ വിജയ് നീലങ്കരയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂരിലും നാം തമിഴർ കക്ഷി നേതാവ് സീമാൻ കാരൈക്കുടിയിലും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് വിരുദാചലത്തും ജനവിധി തേടുന്നു. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ബോഡിനായ്ക്കന്നൂരിൽ ഡി.എം.കെ.ടിക്കറ്റിലാണ് മത്സരിക്കുന്നത്.

 

സംസ്ഥാനത്ത് 5,949 എണ്ണം അതീവസുരക്ഷാ ബൂത്തുകളാണ്. പോളിങ് ദിനത്തിലെ സുരക്ഷയ്ക്കായി 300 കമ്പനി സെൻട്രൽ ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്. 83,875 പൊലിസുകാരും സേവനത്തിലുണ്ട്. 1,06,418 പോളിങ് മെഷിനുകളാണ് സജീകരിച്ചിട്ടുള്ളത്. 20 ശതമാനം ഇവിമ്മുകൾ റിസർവിലുമുണ്ടാകും.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *