IPL-2026 ലക്ന്‌നൗവിനെ തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ്.

ലക്നൗ: ലക്ന്‌നൗവിനെ തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 160 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലക്‌നൗ സൂപ്പർ ജയന്റ്സ് 119 റൺസിൽ ഓൾ ഔട്ടായി. നാല് വിക്കറ്റുകളുമായി ജോഫ്ര ആർച്ചർ തിളങ്ങിയപ്പോൾ നൻഡ്രൂ ബർഗറും ബ്രിജേഷും രണ്ട് വിക്കറ്റുകൾ വീതം നേടി.

 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയസൽസിന് പവർപ്ലെയിൽ തന്നെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. യശസ്വി ജയ്‌സ്വാൾ (12 പന്തിൽ 22) ദ്രുവ് ജ്യൂറേൽ (0) എന്നിവരുടെ വിക്കറ്റുകൾ മുഹമ്മദ് ഷമിയും വൈഭവ് സൂര്യൻഷിയുടെ (11 പന്തിൽ 8) വിക്കറ്റ് മൊഹ്സിൻ ഖാനുമാണെടുത്തത്. എന്നാൽ പത്താം ഓവറിൽ റിയാൻ പരാഗും (19 പന്തിൽ 20) പതിനൊന്നാം ഓവറിൽ ഹെറ്റ്‌മയറും (18 പന്തിൽ 22) പുറത്തതായതോടെ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 77 റൺസ് എന്ന നിലയിലായിരുന്നു റോയൽസ്. എന്നാൽ രവീന്ദ്ര ജഡേജയും (29 പന്തിൽ 43) ഇമ്പാക്‌ട് പ്ലേയേറായി കളത്തിലിറങ്ങിയ ശുഭം ദുബേയും (11 പന്തിൽ 19) ചേർന്ന് നേടിയ 49 റൺസിൻ്റെ കൂട്ടുകെട്ട് രാജസ്ഥാൻ റോയൽസിനെ 159 റൺസെന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചു.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നവിനും തുടക്കത്തിൽ പാളി. പവർ പ്ലെയിൽ മുൻനിര ബാറ്റർമാരായ ആയുഷ് ബഡോണിയും ക്യാപ്റ്റൻ ഋഷഭ് പന്തും എയ്‌ഡൻ മാർക്രംമും റണ്ണൊന്നും എടുക്കാനാകാതെ പുറത്തായി. പന്തിനെ നാൻഡ്ര ബർഗറും, മാർക്രമിനെ ആർച്ചറും പുറത്താക്കിയപ്പോൾ ബഡോണി റണ്ണൗട്ട് ആവുകയായിരുന്നു. മിച്ചൽ മാർഷും (41 പന്തിൽ 55) നിക്കോളാസ് പൂരനും (25 പന്തിൽ 22) ചേർന്ന് 47 റൺസിന്റെ കൂട്ട് കേട്ട് പടുത്തുയർത്തിയെങ്കിലും രക്ഷയുണ്ടായില്ല. രാജസ്ഥാൻ്റെ പേസ് അറ്റാക്കിന് മുന്നിൽ ഇടറി വീഴുന്ന എൽഎസ്‌ജി ബാറ്റിങ് നിരയെയാണ് കണ്ടത്. 18 ഓവറിൽ 119 റൺസിൽ ലഖ്നൗ ഓൾ ഔട്ടായി. നിലവിലെ സീസണിൽ ഒരു ടീം ഡിഫൻഡ് ചെയ്‌ത ഏറ്റവും കുറഞ്ഞ സ്കോറാണ് 159. ഏഴ് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *