മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. 103 റൺസിനാണ് ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത മുംബൈയുടെ തീരുമാനത്തെ അപ്രസക്തമാക്കുന്നതായിരുന്നു ചെന്നൈ ബാറ്റർമാരുടെ പ്രകടനം. സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ചെന്നൈ നിശ്ചിത 20 ഓവറിൽ 207 റൺസ് എന്ന മികച്ച സ്കോറിലെത്തി.

സഞ്ജുവിന്റെ ഈ സീസണിലെ രണ്ടാമത്തെ സെഞ്ചുറിയാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ ബാറ്റിങ് നിര ചെന്നൈ ബോളർമാർക്ക് മുന്നിൽ പതറിയപ്പോൾ 19 ഓവറിൽ വെറും 104 റൺസിന് അവർ ഓൾ ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ അക്കീൽ ഹൊസൈനും മികച്ച പിന്തുണ നൽകിയ നൂർ അഹമ്മദുമാണ് മുംബൈയുടെ തകർച്ച വേഗത്തിലാക്കിയത്. തിലക് വർമ മാത്രമാണ് മുംബൈ നിരയിൽ അല്പമെങ്കിലും പൊരുതി നോക്കിയത്. രോഹിത് ശർമയും എം.എസ്. ധോണിയും പരിക്ക് കാരണം ടീമിൽ ഇടംപിടിച്ചിരുന്നില്ല.



