മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം നവംബര്‍ വരെ നീട്ടി, 16 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: വാടക വീടുകളില്‍ താമസിക്കുന്ന മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള വീട്ടുവാടകയും ജീവനബത്തയും നവംബര്‍ മാസം വരെ നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ടൗണ്‍ഷിപ്പില്‍ വീട് ലഭിക്കാത്തവരും 15 ലക്ഷം രൂപയുടെ പുനരധിവാസ സഹായം ഇതുവരെ ലഭിക്കാത്തവരും (ഫേസ് 2A, 2B അപ്പീല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഉള്‍പ്പെടെ), റോഡ് സൗകര്യം പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെടാത്തതുമായ എല്ലാ ദുരന്തബാധിത കുടുംബങ്ങള്‍ക്കുമാണ് ഈ ധനസഹായം ലഭിക്കുക.

 

ഇതിന്റെ ഭാഗമായി ഒക്ടോബര്‍ മാസത്തെ വീട്ടുവാടക വിതരണം ചെയ്യുന്നതിനായി 16,02,000 രൂപ സര്‍ക്കാര്‍ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ തുക വയനാട് ജില്ലാ കലക്ടര്‍ക്ക് അനുവദിച്ചിരിക്കുന്നത്. റോഡ് സൗകര്യം പുനഃസ്ഥാപിക്കപ്പെട്ടതും അല്ലാത്തതുമായ കുടുംബങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന കൃത്യമായ പട്ടിക തയ്യാറാക്കി അടിയന്തരമായി കൈമാറാനും ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

കഴിഞ്ഞ വെള്ളിയാഴ്ച ദുരന്തബാധിതരായ വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട ഉടമകള്‍ക്കും സര്‍ക്കാര്‍ പ്രത്യേക ധനസഹായം അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 7.19 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. നാശനഷ്ടം സംഭവിച്ച കെട്ടിട നമ്പറുകളുള്ള വാണിജ്യ കെട്ടിടങ്ങളുടെ ഉടമകള്‍ക്കും ലൈസന്‍സുള്ള വ്യാപാര സംരംഭകര്‍ക്കുമാണ് ഈ നഷ്ടപരിഹാരം ലഭിക്കുക

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!