കൽപ്പറ്റ: ബിജെപി വയനാട്ടിൽ എങ്ങും കാഴ്ച്ചവെച്ചത് മിന്നുന്ന പ്രകടനം. പല പഞ്ചായത്തുകളിലും കഴിഞ്ഞ നിയമസഭാ, ലോകസഭാ തെരഞ്ഞെ ടുപ്പുകളിലെ വോട്ട് വച്ച് നോക്കുമ്പോൾ പലയിടത്തും ഇരട്ടിയിലധികം വോട്ടുകളാണ് ബിജെപി ഇത്തവണ വർധിപ്പിച്ചത്. ബത്തേരി നിയോജക മണ്ഡലത്തിലെ നൂൽപ്പുഴ പഞ്ചായത്ത് 101, 103 ബൂത്തുകളിലും, നെന്മേനി പഞ്ചായത്തി ലെ 250-ാം ബൂത്ത് എന്നിവിടങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്താണ്. കൂടാതെ പൂതാടി പഞ്ചായത്തിലെ വിവിധ ബൂത്തുകളിലും പുൽപ്പള്ളി പഞ്ചായത്തിലെ ഏരിയപ്പള്ളി ബൂത്തിലും ബിജെപി സ്ഥാനാർത്ഥി എ.എസ്. കവിതയുടെ ഒപ്പമെത്താൻ മറ്റ് മുന്നണികൾക്ക് കഴിഞ്ഞിട്ടില്ല.
കൽപ്പറ്റ നിയോജക മണ്ഡലത്തിൽ കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാറിൻ്റെ വീട് നിൽക്കുന്ന പുളിയാർമല ബൂത്തിൽ ആർജെഡി നേതാവും എൻഡിഎഫ് സ്ഥാനാർത്ഥിയുമായ പി.കെ. അനിൽകുമാർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഈ ബൂത്തുകളിൽ ബിജെപി സ്ഥാനാർത്ഥി പ്രശാന്ത് മലവയലാണ് ഒന്നാം സ്ഥാനത്ത്. കൂടാതെ മണ്ഡലത്തിലെ പല ബൂത്തുകളിലും ബിജെ പി മുന്നിലാണ്. മാനന്തവാടി നിയോജക മണ്ഡലത്തിൽ തൊണ്ടർനാട് പഞ്ചായത്തിലെ പല ബുത്തുകളിലും, പനമരം ഏച്ചോം ബൂത്തിലും ബിജെപി സ്ഥാനാർത്ഥി പി.ശ്യാം രാജ് ഒന്നാം സ്ഥാനത്ത് എത്തി. വലിയ രാഷ്ട്രീയ മാറ്റത്തി നാണ് ബിജെപി ഇതോടെ വയനാട്ടിൽ തുടക്കം കുറിച്ചിരിക്കുന്നത്. കുടിയേറ്റ ക്രിസ്റ്റ്യൻ മേഖലയായ പുൽപ്പള്ളിയിലും വോട്ടർമാർ ബിജെപിക്ക് ഒപ്പം നിന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്.
കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിനെക്കാൾ ഇരട്ടിയിലധികം വോട്ടുകളാണ് ബിജെപി പുൽപ്പള്ളി പഞ്ചായത്തിൽ വർധിപ്പിച്ചത്. മാനന്തവാടി നിയോജകമണ്ഡലത്തിൽ തിരു നെല്ലി പഞ്ചായത്തിൽ 1953, തവിഞ്ഞാൽ പഞ്ചായത്തിൽ 3721, മാനന്തവാടി മുൻസി പാലിറ്റി 3744, എടവക പഞ്ചായത്ത് 2143, തൊണ്ടർനാട് പഞ്ചായത്തിൽ 1766, വെള്ളമുണ്ട പഞ്ചായത്തിൽ 2439, പനമരം പഞ്ചായത്തിൽ 3610 വോട്ടുകളാണ് നേടിയത്. ബത്തേരി മണ്ഡലത്തിൽ നൂൽപ്പുഴ പഞ്ചായത്തിൽ 3229 വോട്ടുകളും, ബത്തേരി മുൻസിപാലിറ്റിയിൽ 4601, അമ്പലവയൽ പഞ്ചായത്ത് 3465, നെന്മേനി പഞ്ചായത്തിൽ 5623, മുള്ളൻകൊല്ലിയിൽ 2132, പുൽപ്പള്ളി പഞ്ചായത്തിൽ 3857, പൂതാടിയിൽ 4963, മീനങ്ങാടിയിൽ 3003 വോട്ടുകളും നേടി. കൽപ്പറ്റ നിയോജക മണ്ഡലത്തിൽ മൂപ്പൈനാട് പഞ്ചായത്ത് 1735 മേപ്പാടി പഞ്ചായത്തിൽ 2596 കൽപ്പറ്റ മുൻസിപാലിറ്റിയിൽ 2476, വൈത്തിരിയിൽ 1195, മുട്ടിൽ പഞ്ചായത്തിൽ 2367, പടിഞ്ഞാറത്തറ, പൊഴുതന കോട്ടത്തറ, കണിയാമ്പറ്റ, വെങ്ങപ്പള്ളി, തരിയോട് എന്നിവടങ്ങളിൽ നിന്നായി 8627 വോട്ടുകളുമാണ് ബിജെപി നേടിയത്. വരും തെരഞ്ഞെടുപ്പുകളിൽ വയനാട്ടിലെ നിർണ്ണായക ശക്തിയായി ബിജെപി മാറും എന്ന് തന്നെയാണ് ജില്ലാ നേതൃത്വം ഉറപ്പിക്കുന്നത്.


