കൽപ്പറ്റ: കേരളത്തെ സൈബര്‍ സേഫാക്കാന്‍ CLICK (Community Led Initiative for Cyber Resilient Keralam) ജനകീയ മുന്നേറ്റവുമായി കേരളാ പോലീസ്. 2027-ഓടെ സൈബര്‍ ആക്രമണങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമായ കേരളം ലക്ഷ്യമിട്ടുള്ള ‘CLICK’ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ് കല്‍പ്പറ്റ പോലീസ് സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു.
അഡി. എസ്.പി. എന്‍.ആര്. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. കല്പറ്റ മുനിസിപ്പാലിറ്റി ചെയര്മാന് പി. വിശ്വനാഥന് മുഖ്യാതിഥിയായി. മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജ് ഡോ. രാജീവ് പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി എ.എസ്.പി ബി. കാർത്തിക് ഐ.പി.എസ്, കൽപ്പറ്റ ഡിവൈ.എസ്.പി ടി.എ. അഗസ്റ്റിൻ, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി കെ.ജി പ്രവീൺ കുമാർ, നാർകോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് ഡി. വൈ. എസ്. പി മനോഹരൻ ടി , സൈബർ പോലീസ് സ്റ്റേഷൻ ഐ.പി സി.ആർ. രാജേഷ് കുമാർ, കൽപ്പറ്റ മുൻസിപ്പാലിറ്റി അംഗം ഗിരീഷ്, മീനങ്ങാടി ഗവ. പോളി ടെക്നിക് കോളേജ് പ്രിൻസിപ്പാൾ ജോൺസൺ, പ്രിൻസിപ്പാൾ, ജി പി ടി സി മേപ്പാടി പ്രോഗ്രാം ഒഫീസർ സ്മിനി മോൾ, കൽപ്പറ്റ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
സൈബര്‍ ഭീഷണികളെ തിരിച്ചറിയാനും ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് സ്വയം സംരക്ഷിക്കാനും സൈബര്‍ സുരക്ഷയുടെ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കാനുമുള്ള കൂട്ടായ പരിശ്രമമാണ് CLICK. സൈബര്‍ സുരക്ഷ പൊലീസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ പൗരനും അതില്‍ നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്നും ഈ ജനകീയ മുന്നേറ്റം ഓര്‍മിപ്പിക്കുന്നു.
