ബത്തേരിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാർക്ക് പരിക്ക്

സുൽത്താൻ ബത്തേരി: ബത്തേരി കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ മലപ്പുറം തിരൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.മൈസൂര്‍ റോഡില്‍ എടത്തറ ഓഡിറ്റോറിയത്തിന് സമീപം  ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം . ബത്തേരി ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ ഉടൻതന്നെ സുൽത്താൻ ബത്തേരിയിലെ ഇഖ്റ ഹോസ്പിറ്റലിലും ബത്തേരി താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം അനുഭവപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *