തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ ദാരുണമായി മരണപ്പെട്ടു

മുംബൈ: തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ ദാരുണമായി മരണപ്പെട്ടു. പൈധോണിയിലെ മോഗൾ ബിൽഡിംഗിൽ താമസിക്കുന്ന അബ്ദുല്ല ഡൊക്കാഡിയ (40), ഭാര്യ നസീം (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. വേനൽക്കാലത്ത് ഏറെ പ്രിയങ്കരമായ പഴങ്ങളിൽ ഒന്ന് ഒരു കുടുംബത്തിന്റെ ജീവനെടുത്ത വാർത്തയുടെ ഞെട്ടലിലാണ് മുംബൈ നഗരം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് :-

 

 

അബ്ദുല്ല ഡൊക്കാഡിയയും കുടുംബവും രാത്രി ഒരു മണിയോടെയാണ്  തണ്ണിമത്തൻ കഴിച്ചത്. പുലർച്ചെ ആറ് മണിയോടെ നാലുപേർക്കും കഠിനമായ ഛർദ്ദിയും അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.

 

സംഭവം നടന്ന ദിവസം രാത്രി വീട്ടിൽ അതിഥികൾ എത്തിയിരുന്നു. അവർ രാത്രി 10.30-ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. എന്നാൽ അവർക്ക് ശാരീരിക അസ്വസ്ഥതകളൊന്നും ഇല്ലാത്തതിനാൽ രാത്രി കഴിച്ച ഭക്ഷണത്തിലല്ല, മറിച്ച് പിന്നീട് കഴിച്ച തണ്ണിമത്തനിലാണ് പ്രശ്നമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

ഫോറൻസിക് പരിശോധന തുടരുന്നു:

 

തണ്ണിമത്തനിൽ വിഷാംശം കലർന്നിരിക്കാനുള്ള സാധ്യത പോലീസ് ഗൗരവമായി കാണുന്നുണ്ട്. പഴത്തിന്റെ സാമ്പിളുകൾ ഇതിനോടകം തന്നെ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. വേനൽക്കാലത്ത് തണ്ണിമത്തൻ പോലുള്ള പഴങ്ങളിൽ അളവിൽ കൂടുതൽ കീടനാശിനികളോ രാസവസ്തുക്കളോ കലരാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

 

ജാഗ്രതാ നിർദ്ദേശം:

 

ഒരു കുടുംബത്തെയാകെ ഇല്ലാതാക്കിയ ഈ ദുരന്തം വിപണിയിൽ നിന്ന് വാങ്ങുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും സുരക്ഷിതത്വത്തെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. പഴങ്ങൾ വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും, പുറത്തുനിന്ന് മുറിച്ചു വെച്ച പഴങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

 

നാടിനെ കണ്ണീരിലാഴ്ത്തിയ ഈ വിയോഗത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *