എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ അശമന്നൂരിൽ രണ്ട് കോളജ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ട് മരിച്ചു. മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്സൽ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശി എമിലിനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂവരും ചെറുകുന്നം കെഎംപി കോളജിലെ അവസാനവർഷ നഴ്‌സിങ് വിദ്യാർഥികളാണ്. പെരിയാർവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം
കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്‌സിങ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ട് മരിച്ചു


