മുള്ളൻകൊല്ലിയിൽ കറവപശുക്കൾ ചത്ത സംഭവം വിദഗ്ധ സംഘം സന്ദർശിച്ചു

പുൽപ്പള്ളി:മുള്ളൻകൊല്ലി പഞ്ചായത്തിൽ വേനൽ ചൂടിനെ തുടർന്ന് പശുക്കൾ ചത്ത ശശിമലയിലെ ക്ഷീരകർഷകരുടെ ഫാമുകൾ ജില്ലാ ജന്തുരോഗ നിയത്രണ പദ്ധതിയുടെ ഭാഗമായുള്ള വിദഗധ സംഘം സന്ദർശിച്ചു. ശശി മലയിൽ പശുക്കൾ ചത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിൻ്റെ ഭാഗമായായിരുന്നു മൃഗസംരക്ഷണ വകുപ്പിൻ്റെ സന്ദർശനം . ബന്ധപ്പെട്ട മൃഗാശുപത്രികളിൽ നിന്ന് ചികിത്സാ സംബന്ധമായ രേഖകൾ പരിശോധിക്കുകയും സാമ്പിൾ ശേഖരണം നടത്തുകയും ചെയ്തു.

 

സൂര്യാഘാതവുമായി ബന്ധപ്പെട്ട നിർജലീകരണവും ഷോക്കും മൂലമാണ് പശുക്കൾ മരണപ്പെട്ടതെങ്കിൽ ആയത് സംബ്ധിച്ച് പരിശോധന നടത്തും. അർഹരായവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുന്നതിൻ്റെ ഭാഗമായായിരുന്നു സന്ദർശനം ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സന്ദർശനം. പശുക്കൾ ചത്ത ചെറിയമ്പനാട്ട് അപ്പച്ചൻ, രാജു വലിയ വട്ടം, രവി തടത്തിൽ, എന്നിവരുടെ ഫാമുകളാണ് സംഘം സന്ദർശിച്ചത് ‘ ക്ഷീരകർഷക ശുപാർശ നൽകുമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു ഡോ: കെ.എസ് പ്രമൻ,ഡോ: നീതു ദിവാകർ, ഡോ: കൃഷ്ണാനന്ദ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *