സ്വർണ മോതിരമിട്ട’ ചേര പിടികൂടിയത് വീട്ടിലെ മേശയിൽ നിന്ന്

അടൂർ: വീട്ടിൽ മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണമോതിരം ചേരയുടെ ശരീരത്തിൽ കുടുങ്ങിയ നിലയിൽ. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്. മേശവലിപ്പ് തുറന്ന കുട്ടികളാണ് ചേരയെ ആദ്യം കണ്ടത്. കുട്ടികൾ തലനാരിഴയ്ക്കാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂവർമാർ എത്തി ചേരയെ മേശവലിപ്പിൽ നിന്ന് പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റി.

 

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക കർമ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ആൻ്റിവെനം ലഭ്യമാണ്. കനിവ് 108 വഴി അഞ്ച് ദിവസത്തിനിടെ 137 പേർക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കിയെന്നും പാമ്പുകടി കേസുകൾ നിരീക്ഷിക്കാൻ നടപടികൾ ശക്തിപ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *