സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; മരിച്ചത് ചികിത്സയിലായിരുന്ന 64കാരൻ

കൊല്ലം: സംസ്ഥാനത്ത് പാമ്പു കടിയേറ്റുള്ള മരണം വീണ്ടും. കൊല്ലത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 64കാരനാണ് മരിച്ചത്. മൺറോതുരുത്ത് സ്വദേശി രാജേന്ദ്രനെ വെള്ളിയാഴ്ച രാത്രി അരിനല്ലൂരിലെ മകളുടെ വീടിന് മുന്നിൽ വെച്ചാണ് പാമ്പുകടിയേറ്റത്. അണലിയാണ് കടിച്ചത്.

 

മരിച്ച രാജേന്ദ്രൻ കാഴ്ച വൈകല്യമുള്ളയാളാണ്. കടിയേറ്റതിന് പിന്നാലെ ആദ്യം കൊല്ലത്തെ ആശുപത്രികളിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *