തിരുവനന്തപുരം :ഹാട്രിക്ക് വിജയമെന്ന പ്രതീക്ഷയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട എല്‍ ഡി എഫില്‍ പ്രമുഖരില്‍ പലര്‍ക്കും അപ്രതീക്ഷിത തിരിച്ചടി. കണ്ണൂര്‍ ജില്ലയില്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിലായിരുന്നുവെങ്കിലും ഇപ്പോള്‍ 1,500 ഓളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. മന്ത്രിമാരില്‍ കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാലും ബേപ്പൂരിൽ മുഹമ്മദ് റിയാസും നെടുമങ്ങാട് ജി.ആർ അനിലും ചെങ്ങന്നൂരില്‍ സജി ചെറിയാനും ചേർത്തലയിൽ പി. പ്രസാദും ഒല്ലൂരിൽ കെ.രാജനുമാണ് ലീഡ് ചെയ്യുന്നത്. ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ഫലം നോക്കുമ്പോൾ തൃത്താലയിൽ എം.ബി രാജേഷും, പത്തനാപുരത്ത് ഗണേഷ് കുമാറും, കളമശ്ശേരിൽ പി രാജീവും ചടയമംഗലത്ത് ചിഞ്ചുറാണിയും ഇരിഞ്ഞാലകുടയിൽ ആർ ബിന്ദുവും ഇടുക്കിയിൽ റോഷി അഗസ്റ്റിനും ആറന്മുളയിൽ വീണ ജോർജും നേമത്ത് വി.ശിവൻകുട്ടിയും മാനന്തവാടിയിൽ ഒ.ആർ കേളുവും എലത്തൂരിൽ എ.കെ. ശശീന്ദ്രനും പിന്നിലാണ്. എറണാകുളം പറവൂരില്‍ പ്രതിപക്ഷനേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി ഡി സതീശനും ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയും ലീഡ് ചെയ്യുകയാണ്. എൻ ഡി എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ നേമത്തും പാലക്കാട് ശോഭാ സുരേന്ദ്രനും മുന്നിലാണ്. പേരാവൂരില്‍ ഇടത് സ്ഥാനാര്‍ഥി കെ കെ ശൈലജയും കെ പി സിസി പ്രസിഡന്‍റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ സണ്ണിജോസഫും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ബി ജെ പിയുടെ കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും വി മുരളീധരൻ കഴക്കൂട്ടത്തും പിന്നിലാണ്.



