ഓപ്പറേഷൻ തൂഫാൻ: പനമരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

പനമരം : ലഹരിക്കെതിരെയുള്ള പ്രത്യേക ദൗത്യമായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പനമരം പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പനമരം ടൗണിലെ നെല്ലാറാട്ട്കുന്ന് റോഡ് ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിൽ 30 പാക്കറ്റ് ഹാൻസ് ആണ് പോലീസ് കണ്ടെടുത്തത്.

 

സംഭവവുമായി ബന്ധപ്പെട്ട് ഹാൻസ് വിൽപ്പനയ്ക്കായി എത്തിച്ച പനമരം ചങ്ങാടകടവ്മാണിക്കോത്ത് ഷമീർ എം.എ (44) എന്നയാൾക്കെതിരെ കേസെടുത്തു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇയാൾ വ്യാപകമായി ലഹരി ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ഈ നീക്കം.

 

പനമരം എസ്.ഐ ജിഷ്‌ണു കെ.എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ലഹരി ഉൽപ്പന്നങ്ങളുടെ വിപണനം തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ ഊർജ്ജിതമായി തുടരുമെന്ന് പോലീസ് അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *