മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു

മലപ്പുറം: മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ആറ് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് പേര്‍ കൊണ്ടു പോകുന്ന വഴി മരിച്ചു. രണ്ട് പേര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. പുതുക്കുടി വെള്ളിലമലയില്‍ അലിയുടെ മകന്‍ റഹീസ്(20), കൂരിമണ്ണില്‍ പുത്തന്‍വീട്ടില്‍ സെയ്തലവിയുടെ മകന്‍ ബഹാസ്(18), ആലിക്കപറമ്പില്‍ അസീസിന്റെ മകന്‍ സിയാദ്(18), നിസാറിന്റെ മകന്‍ ഫഹദ്(22) എന്നിവരാണ് മരിച്ചത്.

 

റോഷൻ, ഇഷ്ഹാത്ത്, സൽമാനുൽ ഫാരിസ് എന്നിവരാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. ആനക്കയം പഞ്ചായത്തിലെ പന്തല്ലൂർ ഹിൽസ് വ്യൂ പോയിൻറായിലാണ്അപകടം. ഏഴ് പേരാണ് ഇടിമിന്നലേല്‍ക്കുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്.

 

അതേസമയം, കനത്തമഴയില്‍ കൊല്ലത്തും എറണാകുളത്തും നാശനഷ്ടമുണ്ടായി. കൊല്ലത്ത് മണ്ണിടിച്ചിലില്‍ സര്‍വീസ് സ്റ്റേഷന്‍ കെട്ടിടം തകര്‍ന്നു.കെട്ടിടത്തിനകത്തെ വാഹനത്തിനുള്ളില്‍ തൊഴിലാളി കുടുങ്ങി. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമംതുടരുകയാണെന്ന്ഫയര്‍ഫോഴ്‌സ് അറിയിച്ചു. പുനലൂര്‍ നെല്ലിപ്പള്ളി പമ്പിന് സമീപമാണ് അപകടം.ശക്തമായ കാറ്റിലും മഴയിലും എറണാകുളം കോതമംഗലത്തും മൂവാറ്റുപുഴയിലും കനത്ത നാശമുണ്ടായി. കുട്ടമ്പുഴ, കുറ്റിയാംചാല്‍ ഭാഗത്ത് വീടുകള്‍ക്കാണ്് നാശനഷ്ടം സംഭവിച്ചത്. മരങ്ങളും കടപുഴകി കുറ്റിയാംചാല്‍ സ്വദേശി ലിജോയുടെ വീടിന്റെ മേല്‍ക്കൂര കാറ്റത്ത് പറന്നു പോയി.മൂവാറ്റുപുഴ പി.ഒ ജങ്ഷനില്‍ വാഹന ഷോറൂമിന്റ മേല്‍ക്കൂര ഭാഗികമായി നിലംപതിച്ചു. നിരവധി കാറുകള്‍ക്ക് കേടുപാട്. ഫോർട്ട്‌ കൊച്ചിയിൽ ശക്തമായ മഴയിൽ മരം വീണ് വാഹനങ്ങൾ തകർന്നു.മൂന്ന് ഓട്ടോയും ഒരു സ്കൂട്ടറുമാണ്അപകടത്തിൽപെട്ടത്.ആളുകൾക്ക് പരിക്കില്ല.കോട്ടയം മുണ്ടക്കയം പുഞ്ചവയലില്‍ ശക്തമായ കാറ്റില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പുന്നക്കല്‍ സുരേന്ദ്രന്‍, അമ്മിണി തമ്പനി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *