ഓണം സ്പെഷ്യൽ ഡ്രൈവ് 2026: ബാവലിയിൽ കേരള-കർണാടക എക്സൈസ് സംയുക്ത പരിശോധനയും യോഗവും നടത്തി

അന്തർ സംസ്ഥാന പരിശോധ നടത്തി .കേരള എക്സൈസും കർണാടക എക്സൈസും സംസ്ഥാന അതിർത്തി ആയ ബാവലിയിൽ വച്ച് സംയുക്ത യോഗം ചേരുകയും സംയുക്ത വാഹന പരിശോധന നടത്തുകയും ചെയ്തു. മദ്യത്തിൻ്റെയും മയക്ക് മരുന്നിന്റെയും വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്നതിനും സംയുക്ത റെയിഡുകൾ നടത്തുന്നതിനും യോഗത്തിൽ ധാരണയായി.

 

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ് പി. എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഞ്ചൻകോട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് ശ്രീ.എം എൻ നടരാജൻ എച്ച്.ഡി കോട്ട റെയിഞ്ച് ഇൻസ്പെക്ടർ ശിവരാജു, നെഞ്ചങ്കോട് ഇൻസ്പെക്ടർ ശില്പശ്രീ സബ് ഇൻസ്പെക്ടർമാരായ ദിനേശ്,നാഗേഷ്, രവികുമാർ ,ലോകേഷ് തുടങ്ങിയവരും മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാറും ബാവലി പോലീസ് എയ്ഡ് പോസ്റ്റ് സബ് ഇൻസ്പെക്ടർ ശിവൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!