സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ മാർക്ക് കുറഞ്ഞോ? പുനർമൂല്യനിർണയം തീയതി, ഫീസ് അറിയാം

ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് (റീ-വാല്യൂവേഷൻ) ഒരുങ്ങുന്നവർ ശ്രദ്ധിക്കുക. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ മെയ് 26ന് സിബിഎസ്ഇ സ്വീകരിച്ചു തുടങ്ങും. ഉത്തരക്കടലാസ് പുനർമൂല്യനിർണയം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മെയ് 26 മുതൽ 29 വരെ അപേക്ഷ സമർപ്പിക്കാം.

 

പരീക്ഷയിൽ പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കാം. cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ആണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടത്. ഇതിനായി ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത കോപ്പി എടുക്കേണ്ടതുണ്ട്. ഇതിന് 700 രൂപയാണ് ഫീസ്.

 

ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത കോപ്പികൾ ലഭ്യമാകാൻ വിദ്യാർഥികൾക്ക് മെയ് 19 മുതൽ 22 വരെ അപേക്ഷ സമർപ്പിക്കാം. ഇതുകിട്ടിയ ശേഷം മാർക്ക് വേരിഫിക്കേഷനോ ഓരോ ചോദ്യങ്ങൾക്കും നൽകിയ ഉത്തരങ്ങൾ പുനർമൂല്യനിർണയം ചെയ്യുന്നതിനോ അപേക്ഷ സമർപ്പിക്കാം. മാർക്ക് വേരിഫിക്കേഷന് 500 രൂപയും പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 100 രൂപ വീതവുമാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *