മെയ് 25, 26 തീയതികളിലായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജീവനക്കാരുടെ സംഘടന പ്രഖ്യാപിച്ചിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചതായി ബാങ്ക് അറിയിച്ചു. ആ ദിവസങ്ങളില്‍ എല്ലാ എസ്ബിഐ ശാഖകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കി. സ്റ്റാഫ് ക്ഷാമം, സ്ഥിരം ജോലികളുടെ ഔട്ട്സോഴ്‌സിങ്, പെന്‍ഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ജീവനക്കാരുടെ വേതന-പദവി സമത്വം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എസ്ബിഐ സ്റ്റാഫ് ഫെഡറേഷന്‍ സമരാഹ്വാനം നടത്തിയത്.
ബാങ്ക് മാനേജ്‌മെന്റ് ഏറെ നാളായി ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധമെന്നായിരുന്നു ഫെഡറേഷന്റെ പ്രതികരണം. സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങളില്‍ തടസ്സമുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.

