എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

മെയ് 25, 26 തീയതികളിലായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജീവനക്കാരുടെ സംഘടന പ്രഖ്യാപിച്ചിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചതായി ബാങ്ക് അറിയിച്ചു. ആ ദിവസങ്ങളില്‍ എല്ലാ എസ്ബിഐ ശാഖകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കി. സ്റ്റാഫ് ക്ഷാമം, സ്ഥിരം ജോലികളുടെ ഔട്ട്സോഴ്‌സിങ്, പെന്‍ഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ജീവനക്കാരുടെ വേതന-പദവി സമത്വം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എസ്ബിഐ സ്റ്റാഫ് ഫെഡറേഷന്‍ സമരാഹ്വാനം നടത്തിയത്.

 

ബാങ്ക് മാനേജ്‌മെന്റ് ഏറെ നാളായി ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധമെന്നായിരുന്നു ഫെഡറേഷന്റെ പ്രതികരണം. സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങളില്‍ തടസ്സമുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *