തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ 30% വരെ അധിക സീറ്റുകൾ അനുവദിച്ച് സർക്കാർ. കഴിഞ്ഞവർഷം വരെ തുടർന്ന താത്കാലിക ബാച്ചുകൾ ഈ വർഷം തുടരാനും അനുമതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30% പ്ലസ് വൺ സീറ്റുകൾ അധികമായ അനുവദിച്ചു. ഇതേ ജില്ലകളിലെ എയ്‌ഡഡ് സ്കൂളുകളിൽ 20% സീറ്റുകളും കൂട്ടി. കഴിഞ്ഞ വർഷം വരെ അനുവദിച്ച 314 താത്ക്കാലിക ബാച്ചുകളിൽ 313 ബാച്ചുകൾ തുടരും.

