ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 14 വയസ്സുകാരൻ കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ 14കാരന് ദാരുണാന്ത്യം. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്‍റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. വൈകിട്ട് എട്ടുമണിയോടെ ആയിരുന്നു സംഭവം. ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. 4 ദിവസം മുൻപ് ഒരു ആദിവാസി സ്ത്രീയും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒവാലി, മസിനഗുഡി തുടങ്ങിയ മേഖലകളിൽ നിരവധി ആക്രമണങ്ങൾ കഴിഞ്ഞ കുറേ നാളുകളായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *