കോഴിക്കോട്: പന്തീരാങ്കാവിൽ വിദ്യാർഥിയെ വെടിയേറ്റ് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തി. പാറകുളത്തെ മണാൽ ഹൗസിൽ കാർത്തിക് ആണ് മരിച്ചത്. തൊണ്ടയാട് റൈഫിൽ ക്ലബ്ബിൽ അംഗമായിരുന്നതിനാൽ ലൈസൻസുള്ള തോക്ക് കാർത്തികിന്റെ കൈവശം ഉണ്ടായിരുന്നു.
ഇത് ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. വീടിന്റെ മുകളിലത്തെ നിലയിൽനിന്നായിരുന്നു വെടി ശബ്ദം കേട്ടത്. ഉടൻതന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. പൊലിസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അബദ്ധത്തിൽ പൊട്ടിയതാണോ, അതോ സ്വയം വെടിയുതിർത്തതാണോ എന്നുള്ള കാര്യത്തിൽ കൂടൂതൽ വ്യക്തത വരാനുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

