കൽപ്പറ്റയിൽ ജലവിതരണം തടസ്സപ്പെടും

കൽപ്പറ്റ: നഗരസഭ പമ്പ് ഹൗസിലെ പമ്പിങ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 16, 17 തീയതികളിൽ നഗരസഭാ പരിധിയിൽ പൂർണമായോ ഭാഗികമായോ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി കൽപറ്റ എസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

അറ്റകുറ്റപ്പണികൾ പൂർത്തിയാവുന്ന മുറയ്ക്ക് ജലവിതരണം പുനഃസ്ഥാപിക്കും. അറവുശാല, ഗൂഡലായ്ക്കുന്ന്, എസ്.കെ.എം.ജെ സ്കൂൾ പരിസരം, ജൈത്ര, കൈരളി നഗർ, ചാത്തോത്തുവയൽ, ബൈപ്പാസ്, കച്ചേരിക്കുന്ന്, ചന്ത, ലിയോ ആശുപത്രി പരിസരം, പുൽപ്പാറ, റാട്ടക്കൊല്ലി, പുത്തൂർവയൽ, മങ്ങാവയൽ, ചുഴലി, ഓണിവയൽ, അഡ്‍ലൈഡ്, പെരുന്തട്ട, ചുണ്ട, പുഴമുടി, പടപ്പുറം, വെള്ളാരംകുന്ന് എന്നിവയാണ് ജലവിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *