വാഹനമിടിച്ചതെന്ന് സംശയം സൈക്കിൾ യാത്രികനായ വിദ്യാർത്ഥി മരിച്ചു.പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു – ചിക്കി ദമ്പതികളുടെ മകൻ മനു (12) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറരയോടെ ഉന്നതിക്ക് മുന്നിലെ ദേശീയ പാതയിലാണ് സംഭവം. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മനുവിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുക യായിരുന്നു. ബത്തേരി പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു.
