വയനാട് ചുരത്തിൽ റോഡ് വീതികൂട്ടൽ പ്രവൃത്തികൾ ആരംഭിച്ചതിനെത്തുടർന്ന് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ ഭാരമേറിയ വാഹനങ്ങൾക്കും മൾട്ടി ആക്സിൽ ലോറികൾക്കും ചുരത്തിലൂടെ പ്രവേശനമുണ്ടായിരിക്കില്ല. ഈ വാഹനങ്ങൾ താഴെ പറയുന്ന ബദൽ റോഡുകളിലൂടെ വഴിതിരിച്ചുവിടും.
വഴിതിരിച്ചുവിടൽ വിവരങ്ങൾ:
◾കോഴിക്കോട് ഭാഗത്തുനിന്ന് കൽപ്പറ്റയിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ:
◾താമരശ്ശേരി ചുങ്കത്തുനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് ബാലുശ്ശേരി – കുറ്റ്യാടി വഴി പോകണം.
◾കൽപ്പറ്റ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വലിയ വാഹനങ്ങൾ
◾വൈത്തിരി ടൗണിൽനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പടിഞ്ഞാറത്തറ – തരുവണ – കുറ്റ്യാടി വഴി പോകണം.
ശ്രദ്ധിക്കുക: ചുരത്തിലൂടെ കടന്നുപോകുന്ന മറ്റ് ചെറിയ വാഹനങ്ങൾ വേഗത കുറച്ച്, അതീവ ശ്രദ്ധയോടെയും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിച്ചും യാത്ര ചെയ്യണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
📢യാത്രക്കാരുടെ ശ്രദ്ധയ്ക്ക് (പ്രധാന നിർദേശങ്ങൾ)
◾ഭക്ഷണവും വെള്ളവും കരുതുക: ഗതാഗതക്കുരുക്കിൽപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ആവശ്യത്തിന് ഭക്ഷണവും കുടിവെള്ളവും കയ്യിൽ കരുതുന്നത് നന്നായിരിക്കും.
◾ പ്ലാസ്റ്റിക് നിരോധനം: ചുരത്തിൽ യാതൊരു കാരണവശാലും പ്ലാസ്റ്റിക് അവശിഷ്ടങ്ങളോ മറ്റ് മാലിന്യങ്ങളോ വലിചെറിയരുത്. പ്രകൃതി സംരക്ഷണം ഉറപ്പാക്കുക.

