കാറിനുള്ളില്‍ അച്ഛനേയും മകനേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ മരിച്ചു

തിരുവനന്തപുരം;കാറിനുള്ളില്‍ അച്ഛനേയും മകനേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ മരിച്ചു. അച്ഛന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. പള്ളിച്ചല്‍ നരുവാമൂട് പാലോട്ടുകോണം പണ്ടാരവിള ആതിര ഭവനില്‍ അഖില്‍ (28) ആണ് മരിച്ചത്. അച്ഛന്‍ വേണുഗോപാലന്‍ നായര്‍ (62) തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

 

ശനിയാഴ്ച വൈകുന്നേരമാണ് പ്രാവച്ചമ്പലത്തിന് സമീപത്ത് വെച്ച് അച്ഛനെയും മകനെയും നുരയും പതയും വന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുന്നത്. ഉടനെ നേമം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും അഖില്‍ മരണപ്പെടുകയായിരുന്നു. ഡ്രൈവറായിരുന്നു അഖില്‍. അച്ഛന്‍ വേണുഗോപാലന്‍ നായര്‍ കര്‍ഷകനാണ്. മരണ കാരണം വ്യക്തമല്ലെന്നും കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും നരുവാമ്മൂട് പോലീസ് പറഞ്ഞു. സംഭവത്തില്‍ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും വേണുഗോപാലന്‍ നായര്‍ അബോധാവസ്ഥയിലായതിനാല്‍ വിവരം ഒന്നും ലഭിച്ചില്ല. മറ്റ് ബന്ധുക്കളോടുള്‍പ്പടെ വിവരം അന്വേഷിക്കുന്നതായി പോലീസ് പറയുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *