മുള്ളൻ കൊല്ലി സെന്റ്.തോമസ് എ.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ലോഗോ BEYOND THE BUZZ ‘ പ്രകാശനം ചെയ്തു

മുള്ളൻ കൊല്ലി സെന്റ്.തോമസ് എ.യു.പി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടർ റവ.ഫാ.ബിജു തൊണ്ടിപ്പറമ്പിൽ BEYOND THE Buzz ലോഗോ പ്രകാശന കർമ്മം നിർവ്വഹിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു.

 

ഹെഡ്മിസ്ട്രസ് മിനി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ ലഹരി വിരുദ്ധ ക്ലബ് കൺവീനർ സെബാസ്‌റ്റ്യൻ പി.ജെ നന്ദി അർപ്പിച്ചു. ലഹരിക്കെതിരെ കുട്ടികളുടെ സുംബ ഡാൻസ് അവതരണവും അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് ലഹരിക്കെതിരെ മനുഷ്യ ചങ്ങല നിർമ്മിക്കുകയും ചെയ്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *