സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മൽ വലിച്ചു പറിച്ച് അപഹരിച്ച യുവാവ് അറസ്റ്റിൽ

മാനന്തവാടി:അയൽവാസിയുടെ വീട്ടിൽ കയറി സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മൽ വലിച്ചു പറിച്ച് കൊണ്ടുപോയ യുവാവ് പോലീസ് പിടിയിലായി. വള്ളിയൂർക്കാവ്, കാരത്തങ്കൽ വീട്ടിൽ, സനീഷ് തോമസ്(46)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് അപഹരിച്ചത്. മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയ മോഷണ മുതൽ പോലീസ് മഹസ്സർ പ്രകാരം ബന്തവസിലെടുത്തു.

 

17.05.26 തീയ്യതി വൈകീട്ടോടെയാണ് സംഭവം. സനീഷ് 85 വയസ്സുള്ള കല്യാണിയുടെ വീട്ടിൽ കയറി കുശലന്വേഷണം നടത്തി സംസാരിക്കുന്നതിനിടെ കെട്ടിപ്പിടിക്കുകയും രണ്ടു ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്യുകയായിരുന്നു. ചെവിയിൽ വേദനയനുഭവപ്പെട്ട വയോധിക ഇയാൾ വീട്ടിൽനിന്നും പോയ ശേഷം മരുമകളോട് കാര്യം പറഞ്ഞു. മരുമകൾ പരിശോധിച്ചപ്പോൾ ഇടത് കാതിലെ കമ്മൽ കാണാനില്ല എന്ന് മനസ്സിലാവുകയും തുടർന്ന് പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ റെജി സ്കറിയ യാണ് കേസിൽ അന്വേഷണം നടത്തിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *