പാലക്കാട്: പ്ലസ് ടു പരീക്ഷയിൽ തോറ്റ വിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പെരുവെമ്പ് ആശാരികുളം അമ്പലപ്പറമ്പ് വീട്ടിൽ സന്തോഷ് – മിനി ദമ്പതികളുടെ മകൾ നിത്യ(17)യാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വടവന്നൂർ വിഎംഎച്ച്എസ് സ്കൂളിലെ ബയോളജി സയൻസ് വിദ്യാർഥിനിയാണ്. മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
(ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ)

