പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നാളെ.

തിരുവനന്തപുരം:പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നാളെ. നയപ്രഖ്യാപന പ്രസംഗത്തിന് കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. ജൂൺ ഒന്നു മുതൽ മൂന്നുവരെ ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന് മേലുള്ള ചർച്ചയും ഉണ്ടാകും. ഈ മാസം 21 ന് ആരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പും നടന്നു. യു ഡി എഫിലെ മുതിര്‍ന്ന അംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് 16-ാം നിയമസഭയുടെ സ്പീക്കര്‍.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *