വേങ്ങര: ഹണിമൂൺ ആഘോഷിക്കാൻ ശ്രീലങ്കയിലെത്തിയ വേങ്ങര സ്വദേശിയായ നവവരൻ ഡൈവിംഗിനിടെ മരിച്ചു. പറപ്പൂർ കനറാ ബേങ്കിന് സമീപം ചേക്കാലിമാടിലെ അഞ്ചുകണ്ടൻ പുന്നച്ചേരി യിൽ കോയയുടെ മകൻ ഇർഫാൻ (28)ആണ് മരിച്ചത്. കഴിഞ്ഞ 28നായിരുന്നു ഇവരുടെ നിക്കാഹ്.
ബിസിനസ്സ് പാർട്ണ്റുടെ കുടുംബത്തോടൊപ്പമാണ് ദമ്പതികൾ കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ എത്തിയത്.ട്രിങ്കോമാലി തുറമുഖത്തിനടുത്ത് സ്കൂബ ഡൈവിംഗിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സംഘത്തിൽ ഇർഫാൻ മാത്രമാണ് ഡൈവിംഗി നിറങ്ങിയിരുന്നത്. സാഹസിക യാത്രകൾ ഇഷ്ടമായിരുന്ന ഇർഫാൻ നേരത്തേ ബൈക്കിൽ ഇന്ത്യ മുഴുവൻ കറങ്ങി ശ്രദ്ധേയനായിരുന്നു. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
മാതാവ്: നസീദ. ഭാര്യ: ശിഫ സഹോദരങ്ങൾ: ഫാത്വിമ റഷ, കെൻസ.

