വയനാട് മെഡിക്കൽ കോളേജിന് 108 ഐസിയു ആംബുലൻസ്; ഫ്ളാഗ് ഓഫ് ഇന്ന്

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 108 ഐസിയു ആംബുലൻസ് അനുവദിച്ചു. ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് ഇന്ന് (നവംബർ 12) ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി മെഡിക്കൽ കോളേജ് പരിസരത്ത് നടക്കും. മാനന്തവാടി എംഎൽഎ ഉഷ വിജയൻ ആംബുലൻസിൻ്റെ ഫ്ളാഗ് ഓഫ് നിർവഹിക്കും.ഐസിയു നിലവാരത്തിലുള്ള അത്യാഹിത ചികിത്സാ സൗകര്യങ്ങൾ, വെൻ്റിലേറ്റർ പിന്തുണ, ആധുനിക രോഗനിരീക്ഷണ സംവിധാനങ്ങൾ എന്നിവ ആംബുലൻസിലുണ്ടാകും. പരിശീലനം ലഭിച്ച ക്രിട്ടിക്കൽ കെയർ മെഡിക്കൽ സംഘത്തിൻ്റെ സേവനവും ലഭ്യമാകും.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ സുരക്ഷിതമായി ആശുപത്രികളിലേക്ക് മാറ്റുന്നതിനും അടിയന്തര ഘട്ടങ്ങളിൽ വിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്നതിനും പുതിയ ആംബുലൻസ് സഹായകമാകും. വയനാട്ടിലെ ആരോഗ്യരംഗത്തിന്, പ്രത്യേകിച്ച് മാനന്തവാടി മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന രോഗികൾക്ക്, ആംബുലൻസിൻ്റെ സേവനം ഏറെ പ്രയോജനപ്പെടും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!