ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ-യിലെ അവസാനമത്സരത്തിൽ നോർ വെയ്ക്കെതിരെ തകർപ്പൻ ജയവുമായി ഫ്രാൻസ്. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് വിജയിച്ചത്. 32 മിനിട്ടിനകം മൂന്നു ഗോളുകൾ നേടി ഫ്രാൻസിൻ്റെ ഒസ്മാനേ ഡെംബലേ കളിയിൽ കിടിലൻ പ്രകടനം കാഴ്ച്ചവെച്ചു. നിലവിലെ ബാലൻ ഡി ഓർ ജേതാവ് കൂടിയായ ഡെംബലേ 7, 20, 32 മിനിട്ടുകളിലായാണ് നോർവേയുടെ വലകുലുക്കിയത്. 21-ാം മിനിട്ടിൽ തേലോ ആസ്‌ഗാഡിലൂടെ നോർവേയും ഗോൾ നേടിയെങ്കിലും ഇൻജുറി ടൈമിലെ ഡെസിറെ ദുവേയുടെ ഗോളും ചേർത്ത് 4-1ന് ഫ്രാൻസ് ജയം സ്വന്തമാക്കി. വിജയത്തോടെ ഫ്രാൻസിന് ഒമ്പത് പോയിൻറായി. ഇതോടെ ഗ്രൂപ്പ് ജേതാകളായി ഫ്രാൻസ് നോക്കൗട്ടിലെത്തി. ആറ് പോയിൻറുമായി നോർവെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
ലോകകപ്പ് ഫുട്ബോൾ – നോർവെയെ 4-1ന് തകർത്ത് ഫ്രാൻസ്

