ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണ? ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നേക്കും

ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായതായി സൂചന. 60 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റ അനുമതിക്ക് ശേഷമാകും ഇതില്‍ ഔദ്യോഗിക പ്രഖ്യാപനം വരിക. കരാര്‍ നിലവില്‍ വന്നാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നേക്കും.

 

സൈന്യത്തിനും വാണിജ്യഗതാഗതത്തിനും ഭീഷണിയായ സ്ഥലം ലക്ഷ്യമിട്ട് ഇറാനില്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ സൈന്യം ഇന്ന് വ്യക്തമാക്കിയിരുന്നു. നാല് ഇറാനിയന്‍ ഡ്രോണുകള്‍ അമേരിക്ക വെടിവച്ചിട്ടു. ബന്ദര്‍ അബ്ബാസിലെ ഡ്രോണ്‍ ഗ്രൗണ്ട് കണ്‍ട്രോള്‍ റൂം അമേരിക്കന്‍ സൈന്യം തകര്‍ത്തു. ആക്രമണം പ്രതിരോധത്തിന്റെ ഭാഗം മാത്രമെന്നും വെടിനിര്‍ത്തല്‍ തുടരുമെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിന് അടുത്തുള്ള ഇറാന്റെ തുറമുഖ നഗരവും നാവികതാവളവുമാണ് സ്ഫോടനങ്ങള്‍ നടന്ന ബന്ദര്‍ അബ്ബാസ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *