ഇന്ത്യൻ കരസേനാ ഓഫിസർ മേജർ അഭിലാഷ ബരാക്കിന് യുഎന്‍ പുരസ്കാരം

ന്യൂദൽഹി: ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിൽ (യുഎൻ പീസ്കീപ്പിങ് ഫോഴ്സ്) മാതൃകാപരമായ സേവനമനുഷ്ഠിച്ച ഇന്ത്യൻ കരസേനാ ഓഫിസർ മേജർ അഭിലാഷ ബരാക്കിന് 2025ലെ യുഎൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ്. നിലവിൽ ലെബനനിലെ യുഎൻ ഇടക്കാല സേനയായ യുണിഫിലിൽ ഇന്ത്യൻ ബറ്റാലിയൻ വനിതാ എൻഗേജ്മെന്റ് ടീമിന്റെ (എഫ്ഇടി) കമാൻഡറായി പ്രവർത്തിക്കുകയാണ് മേജർ അഭിലാഷ ബരാക്ക്. ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനാണ് ഈ അഭിമാന നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മേയ് 29ന് യുഎൻ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യുഎൻ സമാധാന സേനാംഗങ്ങളുടെ ദിനാചരണ ചടങ്ങിൽ വച്ച് അവാർഡ് സമ്മാനിക്കും. 2019ൽ മേജർ സുമൻ ഗവാനി, 2023ൽ മേജർ രാധിക സെൻ എന്നിവർക്ക് ശേഷം ഈ അന്താരാഷ്ട്ര ബഹുമതി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ സൈനിക ഓഫിസറാണ് മേജർ അഭിലാഷ ബരാക്ക്. ഇന്ത്യൻ കരസേനയിലെ ആദ്യത്തെ വനിതാ കോംബാറ്റ് ഹെലികോപ്റ്റർ പൈലറ്റ് എന്ന ചരിത്ര നേട്ടവും നേരത്തെ ഇവർ സ്വന്തമാക്കിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *