കണ്ണൂർ:വഴിയരുകിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി ഇടിച്ചുകയറി 4 വയസുകാരിക്ക് ദാരുണാന്ത്യം.. കണ്ണൂർ മയ്യിൽ പാവന്നൂർ കടവിൽ റോഡിൽ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത് . റോഡരുകിൽ ബൈക്ക് നിർത്തിയിട്ടിരുന്ന കുടുംബത്തിനിടയിലേക്ക് അമിതവേഗത്തിലെത്തിയ മിനി ലോറി പാഞ്ഞു കയറുകയായിരുന്നു . ഉടൻ തന്നെ 4 വയസുകാരി തശ്രീഫ യെയും മാതാപിതാക്കളായ സാജിദിനിയെയും മൈമുനയേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും 4 വയസുകാരി തശ്രീഫ മരണത്തിനു കീഴടങ്ങുകയായിരുന്നു . മാതാപിതാക്കൾ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .
സ്കൂട്ടറിലേക്ക് മിനി ലോറി ഇടിച്ചുകയറി നാല് വയസുകാരിക്ക് ദാരുണാന്ത്യം

