ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ലഹരിവേട്ട ശക്തം; 10613 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ലഹരിവേട്ട ശക്തം; 10613 പേർ അറസ്റ്റിൽ.ലഹരിക്കെതിരെ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ തുടരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ ഇതുവരെ 10,613 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം 31 കേസുകളിലായി 32 പേരെ കൂടി അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9,839 ആയി.ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 21,362.731 ഗ്രാം എംഡിഎംഎ, 1,110.696 കിലോഗ്രാം കഞ്ചാവ്, 523.827 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു.

 

ഓപ്പറേഷൻ്റെ ഭാഗമായി ഇതുവരെ 21,362.731 ഗ്രാം എംഡിഎംഎ, 1,110.696 കിലോഗ്രാം കഞ്ചാവ്, 523.827 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മോൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് എട്ട് കേസുകളും മീഡിയ ക്വാണ്ടിറ്റിക്ക് രണ്ട് കേസുകളും എൻഡിപിഎസ് ആക്ട് പ്രകാരം 21 കേസുകളും കോട്പ പ്രകാരം 21 കേസുകളും. ഇവരിൽ നിന്ന് 3.332 ഗ്രാം എംഡിഎം, 10.590 കിലോഗ്രാം കഞ്ചാവ്, 0.2 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു

 

ലഹരിവിരുദ്ധ ബോധവത്കരണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം 14 ബോധവത്കരണ ക്ലാസുകൾ നടത്തി. ഇതോടെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 9,388 ആയി. 604 കൗൺസിലിങ്ങുകളും സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,645 ബോധവത്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് 9497979794, 9497927797 എന്നീ നമ്പറുകളിലും വാട്സ്ആപ്പ് നമ്പറായ 9995966666ലും അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!