മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് ഗതാഗതം പുനസ്ഥാപിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന മേഖലയില്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകുമോ എന്നതാണ് ആശങ്കയായി നിലനില്‍ക്കുന്നത്. മണിക്കൂറുകളോളം സമയം എടുത്തേ മണ്ണ് നീക്കം ചെയ്യാന്‍ സാധിക്കൂ.
മണ്ണ് നീക്കം ചെയ്താലും മണ്ണിടിച്ചില്‍ ഭീഷണി ഒഴിയാത്ത സാഹചര്യത്തില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ജില്ലാഭരണകൂടം അനുമതി നല്‍കുന്നത് വൈകും. എന്നാല്‍ പാറപൊട്ടിക്കാന്‍ അനുമതി നല്‍കിയത് ജിയോളജി വകുപ്പാണെന്നും മണ്ണെടുക്കാന്‍ അനുമതി നല്‍കിതില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്നുമാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ നല്‍കുന്ന വിശദീകരണം.
