ലഹരിക്കേസുകളില്‍ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടും; നയം വ്യക്തമാക്കി ഗവര്‍ണര്‍

തിരുവനന്തപുരം : ലഹരി കേസുകളില്‍ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. എക്‌സൈസ് വകുപ്പ് നവീകരിക്കുമെന്നും മദ്യാസക്തി കുറക്കാന്‍ നടപടിയെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.കുട്ടികളും യുവാക്കളും ലഹരിയുടെ പിടിയിലാകാതിരിക്കാന്‍ പ്രത്യേക ജാഗ്രതയും നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

സംസ്ഥാനത്ത് ലഹരി മാഫിയയെ തുടച്ചുനീക്കാനായി കേരള ആഭ്യന്തര വകുപ്പ് ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട് എന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളുടെ വേരറുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്‌കൂളുകളും എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് പ്രത്യേക ബോധവല്‍ക്കരണവും നിരീക്ഷണവും നടത്തും.

 

സിന്തറ്റിക് ഡ്രഗ്‌സ്, രാസലഹരികള്‍, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ ഒഴുക്ക് തടയുകയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, ഡിജെ പാര്‍ട്ടികള്‍, റിസോര്‍ട്ടുകള്‍, ആഡംബര ബോട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് കര്‍ശന പരിശോധന നടത്തും. കൂടാതെ, ലഹരിയുടെ ഉറവിടം കണ്ടെത്താന്‍ സംസ്ഥാന പോലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി യോജിച്ച് പ്രവര്‍ത്തിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *