തിരുവനന്തപുരം: അതിവേഗ റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആർസി മുൻ ഉപദേഷ്ടാവ് ഇ ശ്രീധരൻ മുഖ്യമന്ത്രി വി ഡി സതീശന് കൈമാറിയ ഡിപിആറിലെ വിവരങ്ങൾ റിപ്പോർട്ടറിന്. തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപാതയ്ക്ക് അറുപതിനായിരം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെ റെയിലിന് എതിരെ ഉയർന്നുവന്ന ജനകീയ പ്രതിഷേധം മുന്നിൽ നിൽക്കെ, ജനകീയ പങ്കാളിത്തത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് ഡിപിആറിൽ പറയുന്നത്. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയാകും പദ്ധതി പൂർത്തീകരിക്കുക.
കായിക വാർത്താ അപ്ഡേറ്റ് പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള യാത്രാസമയം മൂന്നര മണിക്കൂറായിരിക്കും. 12 ബോഗികളുള്ള ട്രെയിനിൽ ഒരേസമയം 800 പേർക്ക് യാത്ര ചെയ്യാൻ കഴിയും. നാല് വർഷത്തിനകം പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിപിആർ പരിശോധിക്കാൻ മുഖ്യമന്ത്രി രണ്ടാഴ്ച്ചത്തെ സാവകാശം ചോദിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിൽ സർക്കാരിന് അനുകൂല നിലപാടാണുള്ളത്. വെള്ളിയാഴ്ചയായിരുന്നു ഇ ശ്രീധരനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിലുള്ള കൂടിക്കാഴ്ച. സെക്രട്ടേറിയറ്റിൽവെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. പൊന്നാനി എംഎൽഎ കെ പി നൗഷാദലിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 24ന് വാർത്താസമ്മേളനം വിളിച്ചായിരുന്നു തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ പദ്ധതി ഇ ശ്രീധരൻ അവതരിപ്പിച്ചത്. സ്റ്റേഷനുകൾ അടക്കം വിശദമായ പ്ലാൻ ആയിരുന്നു ഇ ശ്രീധരൻ അവതരിപ്പിച്ചത്. പതിനാല് സ്റ്റേഷനായിരിക്കും ആദ്യ പ്ലാനെന്നായിരുന്നു ശ്രീധരൻ പറഞ്ഞത്. അത് പിന്നീട് 22 ആയി ഉയർത്തുമെന്നും ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു.
തിരുവനന്തപുരം എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, ആലുവ, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം(കരിപ്പൂർ), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിങ്ങനെയായിരിക്കും സ്റ്റേഷനുകൾ. എറണാകുളത്ത് ബൈപ്പാസിനോട് അടുപ്പിച്ചായിരിക്കും സ്റ്റേഷൻ വരിക. കാസർകോട് നിന്ന് യാത്രക്കാർ കുറവാണെന്നാണ് പഠനം കണ്ടെത്തിയതെന്നും അതുകൊണ്ട് കാസർകോട് ഒഴിവാക്കിയതെന്നും ശ്രീധരൻ വിശദീകരിച്ചിരുന്നു.
യാത്ര വിവരങ്ങൾ പാലം തൂണുകളുടെ പണി കഴിഞ്ഞാൽ ആ സ്ഥലം പിന്നീട് ആവശ്യമുണ്ടാകില്ലെന്നും മുഴുവൻ തുക നൽകിയാണ് ജനങ്ങളിൽ നിന്ന് ഭൂമി ഏറ്റെടുക്കുകയെന്നും ശ്രീധരൻ പറഞ്ഞിരുന്നു. പണി പൂർത്തിയായാൽ റെയിൽവേക്ക് ആ ഭൂമി ആവശ്യമില്ല. അത് ഉടമയ്ക്ക് വ്യവസ്ഥകളോടെ തിരികെ നൽകും.
ചെറിയ തുക വർഷം തോറും റെയിൽവേക്ക് നൽകേണ്ടി വരും. 70 ശതമാനം എലിവേറ്റഡാകും പാത. 20 ശതമാനം ടണലായിരിക്കും. അതുകൊണ്ട് ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലം ഏറ്റെടുപ്പ്. ടണൽ ആണെങ്കിലും ജനങ്ങൾ പേടിക്കേണ്ടതില്ലെന്നും ശ്രീധരൻ പറഞ്ഞിരുന്നു. സ്ഥലം ഏറ്റെടുക്കുന്ന ചുമതല സംസ്ഥാനത്തിനായിരിക്കും. ആകെ 430 കിലോമീറ്ററായിരിക്കും ദൂരം. നാല് ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി ഒരേ സമയം പ്രവർത്തി നടത്തിയാൽ അഞ്ച് വർഷത്തിനകം പൂർത്തീകരിക്കാനാകുമെന്നും ശ്രീധരൻ വ്യക്തമാക്കിയിരുന്നു.

