സ്‌കൂള്‍ തുറന്നു; ടിപ്പര്‍ വാഹനങ്ങളുടെ സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം:  സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ടിപ്പര്‍ വാഹനങ്ങളുടെ സമയത്തില്‍ നിയന്ത്രണം. മോട്ടോര്‍ വാഹന വകുപ്പ് പ്രസിദ്ധീകരിച്ച പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ 8 മുതല്‍ 10 മണി വരെയും വൈകിട്ട് 3 മുതല്‍ 5.30 വരെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

 

സ്‌കൂള്‍ പരിസരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ വഴിയോര കച്ചവടങ്ങള്‍ക്കോ അനുവാദമില്ല. നിയമലംഘനം നടത്തിയാല്‍ വാഹനങ്ങള്‍ നീക്കം ചെയ്യുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സ്‌കൂള്‍ സോണുകളില്‍ വേഗത കുറച്ചു മാത്രം വാഹനങ്ങള്‍ ഓടിക്കണം. സ്‌കൂള്‍ സമയം അവസാനിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് മാത്രമേ വിദ്യാര്‍ഥികളെ കയറ്റാനുള്ള വാഹനങ്ങള്‍ സ്‌കൂളുകള്‍ക്ക് സമീപം എത്തിക്കാവൂവെന്നും നിര്‍ദേശമുണ്ട്.

 

വിദ്യാര്‍ഥികളും സ്‌കൂള്‍ വാഹനങ്ങളും ഇറങ്ങുന്നതോടെ റോഡുകള്‍ വീണ്ടും തിരക്കുകള്‍ക്ക് വഴിമാറുകയാണ്. റോഡില്‍ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ടിപ്പര്‍ വാഹനങ്ങളുടെ സമയ നിയന്ത്രണം ക്രമീകരിച്ചതെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *