അംബിക നഴ്സിംഗ് & അലൈഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസിൽ 28-ാം വാർഷികവും 24-ാം ബിരുദദാനവും ആഘോഷിച്ചു

ബെംഗളൂരു (നെലമംഗല ): നഴ്സിംഗ് & അലൈഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ 28-ാം വാർഷികാഘോഷവും 24-ാം ബിരുദദാന ചടങ്ങും 27 മെയ് 2026 ന് അംബിക കാമ്പസിലെ ആംഫിതിയേറ്ററിൽ വെച്ച് നടന്നു. കോളേജ് സി.ഇ.ഒ ശ്രീ. ജിതിൻ കെ ജോസ് അധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ ശ്രീ. സൗന്ദര്യ രമേശ് പരിപാടി ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്തു.

 

നഴ്സിംഗ്, അലൈഡ് ഹെൽത്ത് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ബിരുദവും ഡിപ്ലോമയും സമ്മാനിച്ചു. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ റാങ്ക് നേടിയ അംബിക കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ആദരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്ഷിതാക്കളും ബന്ധുക്കളും ബിരുദദാന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കാമ്പസിലെത്തി.തുടർന്ന് നടന്ന വാർഷികാഘോഷത്തിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. അക്കാദമിക്, കലാ-കായിക രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

 

ആരോഗ്യമേഖലയിൽ ആത്മാർത്ഥതയോടും കരുണയോടും കൂടി സേവനം ചെയ്യാൻ സി.ഇ.ഒ ബിരുദധാരികളോട് ആഹ്വാനം ചെയ്തു. ബോർഡ് മെമ്പർ ശ്രീമതി. ദേവിക രമേശ്, ഡയറക്ടർ ശ്രീമതി. റീന ജോസ്, അഡ്മിനിസ്ട്രേറ്റർ ശ്രീമതി. ജാസ്മിൻ കെ ജോസ്, പ്രിൻസിപ്പാൾ ശ്രീ. ഹേമരാജു ആർ, ഡിഗ്രി കോളേജ് പ്രിൻസിപ്പാൾ ശ്രീമതി. മേഘ എൻ, അധ്യാപകർ, അനധ്യാപക ജീവനക്കാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *