റിയാദ്: സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സിനെ വിട്ടയച്ചു. വയനാട് അയ്യക്കൊല്ലി സ്വദേശിയായ നഴ്സ് ഫിലോമിനയെയാണ് ഡ്രഗ് കൺട്രോൾ വിഭാഗം റിയാദിൽ വിട്ടയച്ചത്.
റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു.അവധി കഴിഞ്ഞ് ബെംഗളൂരു വഴി ജിദ്ദയിൽ എത്തിയപ്പോൾ, ലഗേജിൽ രാജ്യത്ത് നിരോധിത/നിയന്ത്രിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന് ജിദ്ദ വിമാനത്താവളത്തിൽ വെച്ച് ഇവരെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.പിന്നീട് നടത്തിയ പരിശോധനകളിൽ ഇവർക്ക് പങ്കില്ലെന്നും നിരപരാധിയാണെന്നും വ്യക്തമായതോടെ ഡ്രഗ് കൺട്രോൾ വിഭാഗവും പൊലീസും ചേർന്ന് ഇവരെ വിട്ടയച്ചു.ഫിലോമിനയെ യാത്രക്കിടെ കാണാതായെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു.
