കാലവർഷം കണക്കിലെടുത്ത് കൊങ്കൾ വഴി സർവ്വീസ് നടത്തുന്ന കേരളത്തിലൂടെയുള്ള ട്രെയ്നുകളുടെ സമയക്രമം പരിഷ്ക്കരിച്ച് റെയിൽവേ

കാലവർഷം കണക്കിലെടുത്ത് കൊങ്കണ്‍ റൂട്ട് വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമം പരിഷ്കരിച്ച്‌ റെയില്‍വേ. 2026 ജൂണ്‍ 15 മുതല്‍ 2026 ഒക്ടോബർ 20 വരെയാണ് മണ്‍സൂണ്‍ ടൈംടേബിള്‍ പ്രാബല്യത്തില്‍ ഉണ്ടാകുക. കനത്ത മഴ പെയ്യുന്ന സമയങ്ങളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വേഗത ക്രമീകരിച്ച്‌ സമയം മാറ്റിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് പുറപ്പെടുന്നതും കടന്നുപോകുന്നതുമായ നിരവധി പ്രധാന ട്രെയിനുകളുടെ സമയക്രമം ഇതോടൊപ്പം മാറിയിട്ടുണ്ട്.

 

പുതുക്കിയ പ്രധാന ട്രെയിൻ വിവരങ്ങൾ

 

◾എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകൾ

എറണാകുളം – പൂനെ ബൈവീക്ക്‌ലി എക്സ്പ്രസ് (22149): ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 05.15 ന് പകരം 02.15 ന് എറണാകുളത്ത് നിന്ന് പുറപ്പെടും.

എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (22655): ബുധനാഴ്ചകളില്‍ രാവിലെ 05.15 ന് പകരം 02.15 ന് പുറപ്പെടും.

മംഗള ലക്ഷദ്വീപ് ഡെയ്‌ലി എക്സ്പ്രസ് (12617): ദിവസേന ഉച്ചയ്ക്ക് 13.25 ന് പകരം രാവിലെ 10.30 ന് പുറപ്പെടും.എറണാകുളം – അജ്മീർ മരുസാഗർ എക്സ്പ്രസ് (12977): ഞായറാഴ്ചകളില്‍ രാത്രി 20.25 ന് പകരം വൈകുന്നേരം 18.50 ന് പുറപ്പെടും.എറണാകുളം – മഡ്ഗാവ് വീക്ക്‌ലി എക്സ്പ്രസ് (10216): തിങ്കളാഴ്ചകളില്‍ രാവിലെ 10.40 ന് പകരം ഉച്ചയ്ക്ക് 13.25 ന് ആയിരിക്കും പുറപ്പെടുക.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *