കോഴിക്കോട് : കൊടുവള്ളിയിൽ ദേശീയപാതയിൽ റോഡിന് നടുവിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച മൂന്നുപേർ പോലീസ് കസ്റ്റഡിയിലായി. ബലി പെരുന്നാളിന് തലേദിവസം ദേശീയ പാതയിൽ പടക്കം പൊട്ടിച്ച് ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.
മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ്ഫായിസ്, കുന്നമംഗലം വേളാട്ടിൽ അർഷാദ്,കൊടുവള്ളി വടക്കേ പുരയിൽ മുഹമ്മദ് ഷാനിദ് എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പടക്കം പൊട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കേസിൽ പ്രതിചേർക്കപ്പെട്ട ഒരാളെ കൂടി പിടികൂടാൻ ഉണ്ട്.
പടക്കം പൊട്ടിച്ചെത്തിനെ തുടർന്ന് ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടന്നിരുന്നത് ഏറെനേരം ഗതാഗതം തടസ്സം അനുഭവപ്പെട്ടിരുന്നു.ഇതേ തുടർന്ന് നാട്ടുകാരും വഴിയാത്രികരും നേരിയ സംഘർഷത്തിലുമാണ് കലാശിച്ചിരുന്നത് തുടർന്ന് പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കി ഗതാഗതം പുനഃസ്ഥാപിച്ചത് .

