പുൽപ്പള്ളി: ആറാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറക്കവല കഞ്ഞിക്കുഴിയിൽ കലേഷിന്റെയുംലതികയുടെയും മകൻ അഭിലാഷ് (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കബനിഗിരി സെന്റ് മേരീസ് എ.യു.പി സ്കൂളിലെ വിദ്യാർത്ഥിയാണ് അഭിലാഷ്. വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അഖിലേഷ്, ഗോപിക എന്നിവർ സഹോദരങ്ങളാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471 2552056.

